എം.ജയചന്ദ്രനെ ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു

മലയാള ചലച്ചിത്രഗാന രംഗത്ത് മുപ്പത് വര്‍ഷം പൂര്‍ത്തികരിച്ച ഗാനരചയിതാവും, സംഗീത സംവിധായകനും , ഗായകനുമായ എം.ജയചന്ദ്രനെ ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ചടങ്ങില്‍ ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് എം.ജയചന്ദ്രനെ പൊന്നാട അണിയിച്ചു. ട്രഷററര്‍ വി.പി. ആനന്ദന്‍ ഉപഹാര സമര്‍പ്പണം നടത്തി. വി.പി.ഉണ്ണികൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശ്, ദൃശ്യ സെക്രട്ടറി ആര്‍ രവികുമാര്‍, വൈസ് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയന്‍, കൗണ്‍സിലര്‍ സി.എസ്. സൂരജ്, പ്രശസ്ത വയലിന്‍ കലാകാരി കുമാരി ഗംഗ, സതീഷ് ചേര്‍പ്പ്, ശ്യാം പെരുമ്പിലാവില്‍, ബാബുരാജ് ഗുരുവായൂര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT