‘മടിയാളി’ മിനിക്കഥ സമാഹാരം പ്രകാശനം ചെയ്തു

അയിരൂര്‍ സുബ്രഹ്‌മണ്യന്‍ രചിച്ച മടിയാളി എന്ന 81 മിനിക്കഥകളുടെ സമാഹാരം എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിനേത്രി അശ്വതി സുധിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. കവി ഷൗക്കത്തലി ഖാന്‍ അധ്യക്ഷനായിരുന്നു. പെരുമ്പടപ്പ് അയിരൂര്‍ എ.യു.പി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോക്ടര്‍ സ്മിത ദാസ് പുസ്തക അവലോകനം നടത്തി. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വത്സലകുമാര്‍, വാര്‍ഡ് മെമ്പര്‍ റിസ്വാന സഫ, ഉമ്മര്‍ അറക്കല്‍, ഷീബ ദിനേശ്, ശശി മാസ്റ്റര്‍, താജീഷ് ചേക്കോട്, യശോദാ മുരളി, ആര്‍ട്ടിസ്റ്റ് വേലായുധന്‍, എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് മറുപടി പ്രസംഗം നടത്തി.

ADVERTISEMENT