വേലൂര്‍ കണ്ടംകുളങ്ങര ശിവക്ഷേത്രത്തില്‍ മഹാശിവപുരാണ ഏകദശാഹ യജ്ഞത്തിന് നവംബര്‍ 12 ബുധനാഴ്ച്ച തുടക്കമാകും. 23-ാം തിയതി വരെയാണ് യജ്ഞം നടക്കുക. ബുധനാഴ്ച്ച വേലൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹ ഘോഷയാത്ര ആരംഭിച്ച് കണ്ടംകുളങ്ങര ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങ് തെക്കേമഠം ദേവസ്വം ചെയര്‍മാന്‍ വടക്കുമ്പാട്ട് നാരായണന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി കൃഷ്ണാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. ആചാര്യന്‍ ശ്രീധരന്‍ നമ്പ്യാര്‍ വേലൂര്‍ പാരായണം നടത്തും. കാരംകുറിശ്ശി ഗിരീഷ് ശര്‍മ്മ സഹ ആചാര്യനാകും. ശിവപുരാണ പാരായണ ദിവസങ്ങളില്‍ രാവിലേയും ഉച്ചയ്ക്കും ഭക്ഷണവും ഉണ്ടാകും. ചടങ്ങുകള്‍ക്ക് കണ്ടംകുളങ്ങര ക്ഷേത്രം ഭാരവാഹികളും മാതൃസമിതി അംഗങ്ങളും നേതൃത്വം നല്‍കും.



