കുന്നംകുളം നഗരസഭ നിര്‍മ്മിച്ച മഹാത്മാഗാന്ധി ചത്വരം നാടിന് സമര്‍പ്പിച്ചു

കുന്നംകുളം നഗരസഭ നിര്‍മ്മിച്ച മഹാത്മാഗാന്ധി ചത്വരം ഗാന്ധിജയന്തി ദിനത്തില്‍ നാടിന് സമര്‍പ്പിച്ചു.രാഷ്ട്രപിതാവിന്റെ പ്രതിമ അനാച്ഛാദനവും ഇതോടൊപ്പം നടന്നു. എ.സി മൊയ്തീന്‍ എം.എല്‍.എ ഗാന്ധിപ്രതിമ അനാച്ഛാദനവും, ചത്വരം ഉദ്ഘാടനവും നിര്‍വ്വഹിച്ചു. സംസ്ഥാന എസ്.സി., എസ്.ടി.കമ്മീഷന്‍ അംഗംടി.കെ വാസു ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്തു.ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി.

വൈസ് ചെയര്‍പേഴ്‌സന്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം.സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ.ഷെബീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍, കക്ഷി നേതാക്കളായ കെ.കെ മുരളി, ബിജു സി. ബേബി, മുന്‍ ചെയര്‍മാന്‍മാരായ കെ.സി ബാബു, സി.ഐ ഇട്ടിമാത്യു, പി.ജി ജയപ്രകാശ്, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT