വൈദ്യുതി നിരക്കു വര്‍ധനവില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മറ്റം സെന്ററില്‍ നടന്ന പ്രതിഷേധ യോഗം മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി റൂബി ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മീര ജോസ് അധ്യക്ഷയായി. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ സുനിത രാജു, ഷമീറ കാദര്മോന്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ സിന്ധു രവീന്ദ്രന്, റംല മജീദ്, ധന്യ സിബില്‍ എന്നിവര്‍ സംസാരിച്ചു.