പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ മകര ചൊവ്വ മഹോത്സവത്തിന് കൊടിയേറി

Makara Chowva Mahotsavam

പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയനൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഭാഗവതിയ്ക്കു കളം പാട്ട്, വിശേഷാല്‍ പൂജകള്‍, വൈകീട്ട് ദീപാരാധന, കേളി, തായമ്പക എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും. ജനുവരി 14-നാണ് മകരചൊവ്വ ആഘോഷം.

content summary ; Makara Chowva Mahotsavam at Palayur Chencheri Bhagavathy Temple 

ADVERTISEMENT