മലയാളി ഡാ!; പാകിസ്താനെതിരെ ഇന്ത്യയെ രക്ഷിച്ചെടുത്ത് മലയാളി താരം

അണ്ടർ 19 ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 240 റൺസിന്റെ ടോട്ടൽ. 46.1 ഓവറിൽ എല്ലാവരും പുറത്തായി. വൈഭവ് സൂര്യവംശി നേരത്തെ മടങ്ങിയ മത്സരത്തിൽ മലയാളി താരം ആരോൺ ജോർജാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.

88 പന്തിൽ 12 ഫോറുകളൂം ഒരു സിക്‌സറും അടക്കം 85 റൺസാണ് ആരോൺ നേടിയത്. കഴിഞ്ഞ മത്സരത്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു.

ക്യാപ്റ്റൻ ആയുഷ് മാത്രെ 38 റൺസ് നേടി. ഏഴാമതിറങ്ങി 46 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ഫോറുകളും അടക്കം 46 റൺസ് നേടി കനിഷ്ക് ചൗഹാനും നിർണായക സംഭാവന നൽകി. അഭിഗായൻ അഭിഷേക് 22 റൺസ് നേടി. 5 റൺസ് മാത്രം നേടിയ വൈഭവ് ഉൾപ്പടെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല.

പാകിസ്താന് വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൽ സുബ്ഹാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നിഖാബ് ഷാഫിഖ് രണ്ട് വിക്കറ്റും നേടി.

ADVERTISEMENT