24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur മമ്മിയൂര്‍ ദേശവിളക്ക് ഡിസംബര്‍ 13ന് നടത്തും

മമ്മിയൂര്‍ ദേശവിളക്ക് ഡിസംബര്‍ 13ന് നടത്തും

മമ്മിയൂര്‍ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേശവിളക്ക് ഡിസംബര്‍ 13ന് നടത്തും. മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്ര സന്നിധിയില്‍ വെച്ച് വിളക്ക് കുറിക്കല്‍ ചടങ്ങ് നടന്നു. ശനിയാഴ്ചയാണ് ദേശവിളക്ക്. രാവിലെ 5 മണിക്ക് ഗണപതിഹോമം, കേളി,എഴുന്നള്ളിപ്പ് ,പ്രതിഷ്ഠാ കര്‍മ്മം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. തുടര്‍ന്ന് കൃഷ്ണകുമാര്‍, ശശിമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഷ്ടപതിയും ഗുരുവായൂര്‍ മുരളി ആന്‍ഡ് പാര്‍ട്ടിയുടെ നാദസ്വര കച്ചേരിയും ഉണ്ടാകും.

രാവിലെ 10 മണിക്ക് ഗംഗ ശശിധരവും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ വിസ്മയവും പത്തരയോടുകൂടി അന്നദാനവും ആരംഭിക്കും. വൈകിട്ട് ആറുമണിക്ക് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നിന്ന് ഗജവീരന്മാരുടെയും താലങ്ങളുടെയും അകമ്പടിയോടെ പഞ്ചവാദ്യ നാദസ്വര മേളത്തോട് കൂടി പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. പട്ടിശ്ശേരി മങ്ങാട്ട് വീട്ടില്‍ ഗോവിന്ദന്‍ നായര്‍ സ്മാരകവിളക്ക് സംഘമാണ് വിളക്ക് പാര്‍ട്ടി. പഞ്ചവാദ്യത്തിന് പാരക്കാട് തങ്കപ്പന്‍ മാരാര്‍ നേതൃത്വം വഹിക്കും. വിളക്ക് കുറിക്കല്‍ ചടങ്ങില്‍ മമ്മിയൂര്‍ അയ്യപ്പഭക്തം സംഘം പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, സെക്രട്ടറി പി സുനില്‍കുമാര്‍,ഭാരവാഹികളായ കോമത്ത് നാരായണ പണിക്കര്‍, അനില്‍കുമാര്‍ ചിറക്കല്‍, മുള്ളത്ത് രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!