ബസില്‍ യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തി ഇറങ്ങി ഓടാന്‍ ശ്രമിച്ചയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചു

ഓടുന്ന ബസ്സില്‍ യാത്രക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തി ഇറങ്ങി ഓടാന്‍ ശ്രമിച്ചയാളെ കണ്ടക്ടറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി വടക്കേകാട് പൊലീസിലേല്‍പ്പിച്ചു. മാള പള്ളിപ്പുറം തേമാലിപറമ്പില്‍ 41 വയസുള്ള അനീഷിനെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് കുന്നംകുളം – വെളിയങ്കോട് റൂട്ടിലെ സ്വകാര്യ ബസില്‍ യാത്രചെയ്ത വെളിയങ്കോട് സ്വദേശിയായ യുവതിയെ ഇയാള്‍ സീറ്റിന്റെ പുറകിലിരുന്ന് കയറിപിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നു ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ADVERTISEMENT