ചൊവ്വന്നൂരില്‍ വില്പനയ്ക്കായി സൂക്ഷിച്ച 60 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ചൊവ്വന്നൂര്‍ സ്വദേശി മേനോത്ത് വീട്ടില്‍ 42 വയസ്സുള്ള ശിവരാജിനെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടുദിവസം ബീവറേജ് മുടക്കമായതിനാലും മേഖലയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ടുമാണ് വന്‍ ലാഭം പ്രതീക്ഷിച്ച് പ്രതി വില്‍പ്പനയ്ക്കായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സൂക്ഷിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാക്കുകളിലായി സൂക്ഷിച്ച നിലയില്‍, 120 കുപ്പികളിലായി സൂക്ഷിച്ച 60 ലിറ്റര്‍ മദ്യം പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ അബ്കാരി ആക്ട് പ്രകാരം എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫല്‍ഗുണന്‍, സുനില്‍ദാസ്, പ്രവന്റീവ് ഓഫീസര്‍ മധു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീരാഗ്, ഗണേശന്‍പിള്ള, ഷിബിന്‍, സതീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ റൂബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.