അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേഴത്തൂര്‍ സ്വദേശി മരിച്ചു

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേഴത്തൂര്‍ സ്വദേശി മരിച്ചു. മേഴത്തൂര്‍ കിഴക്കേ കോടനാട് പള്ളുരത്ത് വീട്ടില്‍ 52 വയസുള്ള നാരായണനാണ് മരിച്ചത്. കൂറ്റനാട് മല റോഡിന് സമീപം ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാരായണനെ അജ്ഞാത വാഹനം ഇടിക്കുന്നത്. ജോലികഴിഞ്ഞ് ഭാര്യ വീടായ കൂറ്റനാട് ഇഎംഎസ് നഗറിലെ വീട്ടിലേക്ക് നടന്നു പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കറ്റ നാരായണനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൂറ്റനാട് അമ്പാടി ഹോട്ടലിലെ ജീവനക്കാരനാണ് നാരായണന്‍. അതിവേഗതയിലും അശ്രദ്ധമായും വന്ന അജ്ഞാതവാഹനം ഇടിച്ച് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ നാരായണന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിനിടയാക്കി നിര്‍ത്താതെ പോയ വാഹനത്തിനായി തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT