കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയെന്ന കേസില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ 30 വയസ്സുള്ള മിഥുനെയാണ് വീടിനു സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പിനെതിരെ ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളകേസെടുത്ത് പീഡപ്പിച്ചതില്‍ മനംനൊന്താണ് മിഥുന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
Home Bureaus Erumapetty കാട്ടുപന്നിയെ വേട്ടയാടിയെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ വനം വകുപ്പിനെതിരെ...