വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഗൃഹനാഥനെ വീടുകയറി ആക്രമിക്കുകയും വീടിന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ചെറുവത്താനി സ്വദേശിയായ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്താനി സ്വദേശി കാക്കശ്ശേരി വീട്ടില്‍ ബോണി (27)യെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചെറുവത്താനി ആര്യംപാടം സ്വദേശി സത്യദേവനെ(47)യാണ് പ്രതി ആക്രമിച്ചത്. പ്രതിയുടെ സുഹൃത്തും സത്യദേവന്റെ അയല്‍വാസിയുമായ യുവാവ് വെള്ളത്തിന്റെ ചാല് അടച്ചതിനെതിരെ സത്യദേവന് വില്ലേജ് ഓഫീസിലും നഗരസഭയിലും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ഇരുമ്പ് വടിയുമായി വീട്ടില്‍ അതിക്രമിച്ചുകയറി പരാതിക്കാരനെ അസഭ്യം പറയുകയും വീടിന്റെ ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും കെഎസ്ഇബി മീറ്ററിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Home Bureaus Kunnamkulam സുഹൃത്തിനെതിരെ പരാതി നല്കിയ വൈരാഗ്യത്തില്‍ ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു; ചെറുവത്താനി സ്വദേശി അറസ്റ്റില്‍



