പെരിങ്കന്നൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. തിരുമിറ്റക്കോട് പെരിങ്കന്നൂര്‍ സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ സാരംഗ് കൃഷ്ണനെ(21) യാണ് കാണാതായത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതലാണ് സാംരംഗിനെ കാണാതാവുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് മലപ്പുറം താനൂരിലും ഏറ്റവും ഒടുവില്‍ സൂറത്തിലും സാരംഗിന്റെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചതായാണ് വിവരം. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ചാലിശ്ശേരി പോലീസ് പോലീസ് അന്വേഷണം തുടരുകയാണ്. സാരംഗിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8086035035 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.