മണലൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തൃശൂര്‍ കലക്ടറേറ്റില്‍ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്ത്തര്ക്കുമൊപ്പമെത്തിയാണ് തദ്ദേശ സ്വയംഭരണ ജില്ലാ ജോയിന്റ് ഡയറക്ടര്‍ എസ് ശ്യാമള ലക്ഷ്മി മുമ്പാതെ പത്രിക സമര്‍പ്പണം നടത്തിയത്. രാവിലെ ഗുരുവായൂര്‍ അമ്പലം, പാലയൂര്‍ പള്ളി, പാടൂര്‍ ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അദ്ദേഹത്തമെത്തിയത്. എ.എസ്.എം അസ്ഗറലി തങ്ങള്‍, പിആര്‍എന്‍ നമ്പീശന്, പി.ജെ ജോസ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ഡി.സി.സി പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ്, അനില്‍ അക്കര, സി.സി ശ്രീകുമാര്‍, സുനില്‍ അന്തിക്കാട്, സുനില്‍ ലാലൂര്‍, കെ.കെ ബാബു, സി.ഐ സെബാസ്റ്റ്യന്‍, പി.കെ രാജന്, കെ.ബി ജയറാം,സി.ജെ സ്റ്റാന്‍ലി, തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം കളക്ട്രേറ്റില്‍ എത്തിയിരുന്നു.



