ചാവക്കാട് മണത്തല നരിയംപുള്ളി ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ഷിജില്‍, അഭിലാഷ് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ അവാര്‍ഡ് ജേതാവായ നരിയംപുള്ളി സന്തോഷ് കുമാര്‍ തിരൂരിനെ ക്ഷേത്രം സെക്രട്ടറി എന്‍ വി ഭാസ്‌കരന്‍ പൊന്നാട അണിയിച്ചു അനുമോദിച്ചു. പ്രസിഡണ്ട് എന്‍ കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശിവാനന്ദന്‍ എന്‍ എ, ഷാജി വചനം മാതൃസമിതിക്ക് വേണ്ടി സുനിജ ബിജു ലീന ദിനേശന്‍ റീജ ദാസന്‍ എന്നിവര്‍ ഫലകം നല്‍കി തുടര്‍ന്ന് അന്നദാനവും നടന്നു.