കണ്ടാണശ്ശേരി പഞ്ചായത്തിലെ മനഴികുളം കുടിവെള്ള പദ്ധതി അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കിഴക്കാളൂരില്‍ കെഎസ് വാസുവിന്റെ വസതിയില്‍ ചേര്‍ന്ന യോഗം മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.വാസു അധ്യക്ഷനായി. അപ്പു ആളൂര്‍,ജോണ്‍സണ്‍ അറങ്ങാശ്ശേരി,അഖില്‍ അറാങ്ങാശേരി സിംസണ്‍ കൂത്തൂര്‍ എന്നിവര്‍ സംസാരിച്ചു.