ഇ ഇ പി പദ്ധതിയുടെ ഭാഗമായി കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എക്കോ ക്ലബ്ബ്, ഹരിത സേന, ലിറ്റില്‍ കൈറ്റ്‌സ്,ജെ ആര്‍ സി എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ‘മിഷന്‍ ക്ലീന്‍ ബീച്ച് ‘എന്ന പേരില്‍ മന്ദലാംകുന്ന് ബീച്ച് ശുചീകരണം നടത്തി. പ്രധാന അധ്യാപകന്‍ പി എം ജയരാജിന്റെ അധ്യക്ഷതയില്‍ നടന്ന ശുചീകരണ യജ്ഞം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. അമ്പതോളം കുട്ടികളും പത്തോളം അധ്യാപകരും പങ്കെടുത്തു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂര്‍, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി എ ഐഷ, പി ടി എ എക്‌സിക്യൂട്ടീവ് അംഗം റിയാസ് കുന്നമ്പത്ത് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ നാസര്‍ ഹുസൈന്‍, സുജിത്ത് എസ് അടുക്കത്ത്, വികാസ് കെ വി, ആസിയ, ഗസിന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



