മണ്ടംപറമ്പ് ഗവ. എല്‍.പി സ്‌കൂളില്‍ നടപ്പാത ഉദ്ഘാടനം ചെയ്തു

കടങ്ങോട് ഗ്രാമ പഞ്ചായത്ത് മണ്ടംപറമ്പ് ഗവ. എല്‍.പി സ്‌കൂളില്‍ നടപ്പാത ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ നടപ്പാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രമണി രാജന്‍,വാര്‍ഡ് മെമ്പര്‍ രമ്യ ഷാജി, പി.ടി എ പ്രസിഡന്റ് ജസീന യൂസഫ്, ഒ.എസ്.എ പ്രസിഡന്റ് ഷീജ വേണുഗോപാല്‍, പ്രധാന അധ്യാപിക പി എം സാജിത, സ്റ്റാഫ് സെക്രട്ടറി സ്വതി മനോഹര്‍, ഒ.എസ്.എ അംഗം എം.കെ ജോഷി, എസ് എസ് ജി അംഗം പി. കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT