തുടരണം എല്‍ഡിഎഫ് വളരണം പുന്നയൂര്‍, ‘പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനപത്രിക പ്രകാശനവും വിശദീകരണവും നടത്തി. ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, പശ്ചാത്തല മേഖല, കാര്‍ഷിക മേഖല, മത്സ്യമേഖല, തെരുവ് വിളക്ക്, പരിപാലനം തുടങ്ങി അവസാനം ആധുനിക വാതക സ്മശാനം വരെ യാഥാര്‍ത്ഥ്യമാക്കി. തുടര്‍ന്നും പുന്നയൂരില്‍ അധികാരത്തില്‍ വന്നാല്‍ ഭവനരഹിതര്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്ത് എന്നതാണ് ലക്ഷ്യം.
ഭവന പുനരുദ്ധാരണ പദ്ധതി, സമ്പൂര്‍ണ്ണ തെരുവ് വിളക്ക് ഗ്രാമം, കൃഷി മൃഗസംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കും.ആരോഗ്യ മേഖലയില്‍ പുതിയ സബ് സെന്ററുകള്‍ തുറക്കും തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍. എല്‍ഡിഎഫ് നേതാക്കളായ ടിവി സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, നേതാക്കളായ കെ ബി ഫസലുദ്ദീന്‍, എംപി ഇക്ബാല്‍ മാസ്റ്റര്‍, ടി ബി ജാബിര്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.



