മന്നലാംകുന്ന് ബീച്ച് ഫെസ്റ്റിന് തുടക്കമായി

പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് മന്നലാംകുന്ന് ബീച്ച് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മന്നലാംകുന്ന് ബീച്ച് ഫെസ്റ്റിന് തുടക്കമായി. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടി പറമ്പില്‍ മറ്റു ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടര്‍ന്ന് 6 മണിക്ക് പ്രശസ്ത ഗായിക യുംന അജിന്‍ ടീം നയിക്കുന്ന ഇശല്‍ നിലാവ് അരങ്ങേറും.

 

ADVERTISEMENT