പെരുമ്പിലാവ് ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്നില്‍ നിന്നു മണ്ണെടുക്കാനുള്ള അനുമതി ജിയോളജി വകുപ്പ് റദ്ദാക്കി. മുല്ലപ്പിള്ളിക്കുന്ന് സംരക്ഷണ സമിതി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചു ഹൈക്കോടതി നല്‍കിയ ഉത്തരവ് അനുസരിച്ചാണു ജിയോളജി വകുപ്പിന്റെ നടപടി.
കുന്നിന്‍ ചെരിവുകളിലും ചെങ്കുത്തായ സ്ഥലങ്ങളിലും മണ്ണുനീക്കം ചെയ്യുന്നതിനു അനുമതി നല്‍കുന്നതു വിലക്കിക്കൊണ്ട് ഹൈക്കോടതി 4 മാസം മുന്‍പു ഉത്തരവിട്ടിരുന്നു. ഈ വര്‍ഷം ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഈ ഉത്തരവിന്റെ ലംഘനമാണ് ഇപ്പോള്‍ നല്‍കിയ അനുമതിയെന്നു കാണിച്ചു സി.എം.ജിഷ്ണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് മുല്ലപ്പിള്ളിക്കുന്നില്‍ ഖനനം നടത്താന്‍ അനുമതി നല്‍കാനുണ്ടായ കാരണം ബോധിപ്പിക്കണമെന്നു ജിയോളജിസ്റ്റിനോട് കോടതി ആവശ്യപ്പെട്ടു.നാട്ടുകാരുടെ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണു ദേശീയപാത നിര്‍മാണത്തിന് മുല്ലപ്പിള്ളിക്കുന്നില്‍ നിന്നു മണ്ണെടുക്കാന്‍ ശിവാലയ എന്ന കമ്പനിക്കു ജിയോളജി അനുമതി നല്‍കിയത്. മണ്ണെടുക്കാന്‍ എത്തിയ ലോറികളും യന്ത്രങ്ങളും തടഞ്ഞു നാട്ടു കാര്‍ സമരം നടത്തിയെങ്കിലും വി ജയിച്ചിരുന്നില്ല. ഒരാഴ്ചയായി നടത്തിയിരുന്ന മണ്ണെടുപ്പാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍ മൂലം തടഞ്ഞത്.
മുല്ലപ്പിള്ളിക്കുന്നില്‍ നിന്നു മണ്ണെടുക്കാനുള്ള അനുമതി ജിയോളജി വകുപ്പ് റദ്ദാക്കി
ADVERTISEMENT