ഗുരുവായൂര്‍ നഗരസഭ ആറാം വാര്‍ഡിലെ മന്നിക്കര കുട്ടികളുടെ പാര്‍ക്ക് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചിലവിച്ച് 403 മീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് ചെയ്താണ് റോഡ് നിര്‍മ്മിച്ചത്.മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്പേഴ്സന് സുനിത അരവിന്ദന് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് ബിന്ദു അജിത്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജലീല്‍ പണിക്കവീട്ടില്‍, ശ്രീധരന് എടമിനി, രഘുനാഥ് എരഞ്ഞിയില്‍, പുഷ്പാകരന്‍ കൊറ്റായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.



