സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി; നിരവധി പേര്‍ക്ക് പരിക്കേറ്റു

ചാലിശ്ശേരി – പെരിങ്ങോട് റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ ചക്രങ്ങള്‍ വേറിട്ടു. ചാലിശ്ശേരി പെരിങ്ങോട് റോഡില്‍ ആമക്കാവ് റോഡിന് സമീപം ബുധനാഴ്ച വൈകീട്ട് 5 മണിയോടെ ആയിരുന്നു അപകടം. പട്ടാമ്പി – കറുകപുത്തൂര്‍ – ചാലിശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ADVERTISEMENT