ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. എഇഒ – നാക്കോല റോഡിന്റെ പണി 7 വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാത്ത ജനദ്രോഹ നടപടിക്കെതിരെയാണ് ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. ബിജെപി പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി കെ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത് ഉദ്ഘാടനം ചെയ്തു.