കണ്ടാണശ്ശേരി പഞ്ചായത്ത് 2023- 24 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്ത ചെണ്ടുമല്ലി തൈകളുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായാണ് ചെണ്ടുമല്ലി കൃഷി നടത്തിയിരുന്നത്. 15-ാം വാര്‍ഡിലെ ശ്രീ ഗുരുവായൂരപ്പന്‍ യൂണിറ്റ്, ഏട്ടാം വാര്‍ഡിലെ ഭാവന യൂണിറ്റ്, 12-ാം വാര്‍ഡിലെ പൂര്‍ണിമ യൂണിറ്റ് എന്നീ കുടുംബശ്രീ കൂട്ടായ്മ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ADVERTISEMENT