കെ.പി വത്സലന്‍ രക്തസാക്ഷി ദിനമാചരിച്ചു

ചാവക്കാട് നഗരസഭ ചെയര്‍മാനായിരിക്കെ കൊല്ലപ്പെട്ട കെ.പി.വത്സലന്റെ 19-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നഗരസഭയില്‍ അനുസ്മരണവും,പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തില്‍ നടന്ന അനുസ്മരണത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് പുഷ്പാര്‍ച്ചന നടത്തി. വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്, സ്ഥിര സമിതി അധ്യക്ഷന്മാരായ ഷാഹിന സലിം, പി.എസ്.അബ്ദുല്‍ റഷീദ്, ബുഷറ ലത്തീഫ്, അഡ്വ.എ.വി.മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ, മുന്‍ ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ എം.ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയ ജനപ്രതിനിധികളും നഗരസഭാ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു

ADVERTISEMENT