‘മരുതയൂര്‍ ദേശ ചരിത്രം’ ഒരുക്കി മരുതയൂര്‍ ജി യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

നാടിന്റെ ചരിത്രവും പ്രാധാന്യവും മനസ്സിലാക്കാനും അത് രേഖപ്പെടുത്തി വരും തലമുറയ്ക്ക് കൈമാറുവാനും വേണ്ടി ‘മരുതയൂര്‍ ദേശ ചരിത്രം’ ഒരുക്കുകയാണ് മരുതയൂര്‍ ജി യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ . പദ്ധതിയുടെ ഭാഗമായി പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന ഡോ. എ. അയ്യപ്പന്റെ കുടുംബാംഗമായ സുബ്രഹ്‌മണ്യന്‍ അയിനിപ്പിള്ളിയുടെ ഗൃഹ സന്ദര്‍ശനവും വിവരശേഖരണവും നടത്തി . ചരിത്രകാരനായ റാഫി നീലങ്കാവില്‍ മുഖ്യാതിഥിയായി. ഡോ. എ അയ്യപ്പന്റെ തിരഞ്ഞെടുത്ത രചനകള്‍ ഉള്‍പ്പെടുത്തി റാഫി നീലങ്കാവിലും പ്രശാന്ത് മാധവും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം വിദ്യാലയത്തിന് ധര്‍മ്മ ദേവന്‍ ട്രസ്റ്റ് സമര്‍പ്പിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക മീന ജഗദീഷ് പുസ്തകം ഏറ്റുവാങ്ങി. സ്‌കൂള്‍ അധ്യാപിക സൗദ ടീച്ചറും വിദ്യാര്‍ത്ഥി പ്രതിനിധികളും സംസാരിച്ചു.

ADVERTISEMENT