30.5 C
Kunnamkulam
Tuesday, August 18, 2026
Home CCTV Desk ക്രൈസ്തവര്‍ വലിയ നോമ്പിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിച്ചു

ക്രൈസ്തവര്‍ വലിയ നോമ്പിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിച്ചു

39

ക്രൈസ്തവര്‍ വലിയ നോമ്പിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിച്ചു. വലിയ  നോമ്പാചരണത്തിന്റെ ഭാഗമായി പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായി.ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായസുറിയാനി പള്ളിയില്‍ വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു.പള്ളിയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍ക്ക് ഞായറാഴ്ച തുടക്കമാവും.രാവിലെ 8 ന് ഓശാന കുരുത്തോല വാഴ്വ് , കുരുത്തോല പ്രദക്ഷിണം , കുര്‍ബാന എന്നിവ നടക്കും.ഞായര്‍ , തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ ഉച്ചക്ക് 12 ന് ഉച്ച നമസ്‌കാരവും , ആറിന് സന്ധ്യാ പ്രാര്‍ത്ഥനക്ക് ശേഷം സുവിശേഷ യോഗങ്ങളില്‍ സജിന്‍ ഫിലിപ്പ് , ഫാ. ഷോബിന്‍ പോള്‍ , ഫാ. ഡില്‍ജോ ഏലിയാസ് , എന്നിവര്‍ വചന സന്ദേശം നല്‍കും.ഏപ്രില്‍ 2 ന് പെസഹ വ്യാഴം രാവിലെ ആറിന് കുര്‍ബാന , ഉച്ചക്ക് 2.30 ന് പെസഹ ഊട്ട് , 6 ന് സന്ധ്യാ പ്രാര്‍ത്ഥന എന്നിവ നടക്കും. ഏപ്രില്‍ 3 ന് ദുഃഖവെള്ളി ശൂശ്രൂഷകള്‍ രാവിലെ 8.30 ന് ആരംഭിക്കും. വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍ , ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടക്കുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കും

ADVERTISEMENT
error: Content is protected !!