ചാലിശ്ശേരി പോലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ 75,000 പാക്കറ്റ് ഹാൻസ് പിടികൂടി. 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹാൻസ് ശേഖരമാണ് പിടിച്ചെടുത്തത്. ചാലിശ്ശേരി കുന്നത്തേരി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ നൂറ് ചാക്കുകളിലായി സൂക്ഷിച്ച നിലയിലാണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകൾ കണ്ടെത്തുന്നത്. പോലിസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു സംയുക്ത പരിശോധ നടത്തിയത്. സംഭവത്തിൽ ഉൾപ്പട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി