മറ്റം സാന്തന ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

സ്വാന്തന പരിചരണ രംഗത്ത് പുത്തന്‍ കാല്‍ വെപ്പുമായി മറ്റം സാന്തന ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കരിസ്മ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഡോ.ഇ. ദിവാകരന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാന്തന പരിചരണ രംഗത്ത് പുത്തന്‍ കാല്‍ വെപ്പുമായി മറ്റം സാന്തന ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കരിസ്മ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഡോ.ഇ. ദിവാകരന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സാന്തന ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.വി.കെ. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് പാലിയേറ്റീവ് വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. പാലിയേറ്റീവ് കെയര്‍ ജില്ലാ സെക്രട്ടറി ജിസന്‍ ചൂണ്ടല്‍, ട്രസ്റ്റിന്റെ ഉപദേശക സമിതി കണ്‍വീനര്‍ ഡോ. കെ. വത്സലന്‍ മാത്യു, സെക്രട്ടറി സാബു ജേക്കബ്ബ്, വൈസ് ചെയര്‍മാന്‍ കെ.കെ. അഷറഫ്, ട്രഷറര്‍ കെ.എല്‍.ജോണ്‍സന്‍, ട്രസ്റ്റ് ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT