കാണിപയ്യൂര്‍ സെന്റ് മേരി മാഗ്ദലിന്‍ കോണ്‍വെന്റ് യു.പി. സ്‌കൂളില്‍ ‘മഴവില്ല് 2025’ സംഘടിപ്പിച്ചു

കുന്നംകുളം കാണിപയ്യൂര്‍ സെന്റ് മേരി മാഗ്ദലിന്‍ കോണ്‍വെന്റ് യു.പി. സ്‌കൂളില്‍ മഴവില്ല് 2025 സംഘടിപ്പിച്ചു. സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് നടന്ന കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുമാണ് മഴവില്ല് 2025 എന്ന പേരില്‍ നടത്തിയത്. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥിയും കുന്നംകുളം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഡോക്ടറുമായ മിഥു കെ. തമ്പി ബോധവല്‍ക്കരണ ക്ലാസ്‌ നയിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് കെ.ബി., മാനേജര്‍ മദര്‍ ലുദിയ ഒ.സി.സി., പ്രധാനാധ്യാപിക ഷൈജി ടീച്ചര്‍, സ്റ്റാഫ് പ്രതിനിധി നീനു സി. സണ്ണി എന്നിവര്‍ സംസാരിച്ചു. സമ്മാനവിതരണം ഡോക്ടര്‍ മിഥു കെ. തമ്പി നിര്‍വ്വഹിച്ചു.

ADVERTISEMENT