ചാലിശ്ശേരി ക്രിസ്ത്യന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

ചാലിശ്ശേരി ക്രിസ്ത്യന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി. സൊസൈറ്റി ഓഫീസില്‍ നടന്ന പരിശോധന ക്യാമ്പ് ചാരിറ്റി കമ്മിറ്റി അംഗം സി എം സജീവന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി സി ജോയ് അധ്യക്ഷനായി. പ്രസിഡണ്ട് ഡോ പ്രദീപ് ജേക്കബ്, കമ്മിറ്റിയംഗം രാജു കോട്ടക്കാരന്‍, ട്രഷറര്‍ ഷാജു ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ചങ്ങരംകുളം മെഡിടെക് ലാബുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. പ്രസിഡന്റ് ഡോ. പ്രദീപ് ജെക്കബ്, സെക്രട്ടറി പി.സി. ജോയ്, ട്രഷറര്‍ ഷാജു ചെറുവത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT