കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തില്‍ മെഡാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നംകുളം ടൗണ്‍ഹാള്‍ മിനി ഓഡിറ്റോറിയത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി കെ. പി. സേക്‌സണ്‍ ആശുപത്രിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെകുറിച്ചുവിശദീകരിച്ചു. ആശുപത്രി ട്രഷറര്‍ മോണ്‍സി അബ്രഹാം, മുനിസിപ്പല്‍ കൗണ്‍സിലര്‍ മുരളി, ചെയ്മ്പര്‍ യൂത്ത് വിംഗ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര, പള്‍മാണോളജിസ്‌റ് ഡോ. ജിബിന്‍ ജെയിംസ്. ഡിക്‌സണ്‍ സി. എസ്. എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ചുരുങ്ങിയ നിരക്കില്‍ മാമോഗ്രാഫി ടെസ്റ്റ് ചെയ്യാനുള്ള സൗകര്യവും സൗജന്യ മരുന്ന് വിതരണവും കുറഞ്ഞ നിരക്കില്‍ മറ്റ് ടെസ്റ്റുകള്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
Home Bureaus Kunnamkulam മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തില്‍ മെഡാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു