അങ്കണവാടികളിലെ അടുക്കളകളിലേക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

പോര്‍ക്കുളം പഞ്ചായത്തിലെ അങ്കണവാടികളിലെ അടുക്കളകളിലേക്കാവശ്യമായ
ഉപകരണങ്ങളുടെ വിതരണവും ഉപകരണങ്ങളുടെ സഹായം ആവശ്യമായി വരുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനായി മെഡിക്കല്‍ ക്യാമ്പും നടത്തി. പഞ്ചായത്തിന്റെ 2025 -26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് പഞ്ചായത്തിലെ 16 അങ്കണവാടിയിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജിഷ ശശി അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT