കണ്ടാണശ്ശേരി പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി. കാക്കശ്ശേരി വിദ്യാവിഹാര്‍ വിദ്യാലയത്തിലെ 9, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് പാലിയേറ്റീവ് രോഗികള്‍ക്ക് സൗജന്യ വിതരണത്തിനായി മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് ചികില്‍സ – ശുചീകരണ സംവിധാനങ്ങളും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.എഫ്.ജോസഫ്, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് കെ.എം.ഷമീന, സ്റ്റാഫ് നഴ്സ് സി. ജോയ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിഞ്ചു സി. ജേക്കബ്ബ് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് നിത ശ്രീനി
വിദ്യാവിഹാര്‍ സ്കൂള്‍ അധ്യാപകരായ മഞ്ജുള രഘു, പ്രദീപ് നായര്‍, എന്നിവര്‍ സംസാരിച്ചു.