2025-26 വര്‍ഷത്തിലേക്കുള്ള ജനകീയാസൂത്രണ വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നതിനായി ചൂണ്ടല്‍ ഗ്രമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കേച്ചേരി സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിചെയര്‍മാന്‍ എ.വി.വല്ലഭന്‍ മുഖ്യാഥിതിയായി. വൈസ് പ്രസിഡണ്ട് പി.ടി ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ സുനിത ഉണ്ണികൃഷ്ണന്‍, ജൂലറ്റ് വിനു, ഹസ്‌നുല്‍ ബന്ന, പഞ്ചായത്ത് സെക്രട്ടറി കെ.ഇ. ഉണ്ണി, ആസൂത്രണ സമിതി അംഗം പി.കെ. വത്സന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങള്‍, വാര്‍ഡ് തല വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.