മഴക്കെടുതി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ എടുക്കുന്നതിനായി ഗുരുവായൂര്‍ നഗരസഭയില്‍ യോഗം ചേര്‍ന്നു. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളോ ശിഖരങ്ങളോ മുറിച്ച് മാറ്റണം. നഗരസഭയുടെ പൊതു ഇടങ്ങളിലും പിഡബ്ലിയുഡി യുടെ ഇടങ്ങളിലും അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കും. വീടുകളില്‍ വെള്ളം കയറുകയോ വീടിന് തകരാറുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഉടനെ അവരെ മാറ്റി താമസിപ്പിക്കും. കാലങ്ങളായി വെള്ളം ഒഴുകി പോകുന്ന തോടുകളും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എം. ഷഫീര്‍, ഷൈലജ സുധന്‍, എ.എസ്.മനോജ്, ബിന്ദു അജിത് കുമാര്‍, കൗണ്‍സിലര്‍ കെ.പി.ഉദയന്‍ ,
നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍, താലൂക്ക് ഓഫീസ് പ്രതിനിധി എന്‍.എം.ഹുസൈന്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ്.ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.