പരുവക്കുന്ന് ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിനായി ആഘോഷ കമ്മിറ്റികളുടെ യോഗം ചേര്‍ന്നു

പെരുമ്പിലാവ് പരുവക്കുന്ന് ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിനായി കുന്നംകുളം പോലീസിന്റെ നേതൃത്വത്തില്‍ ആഘോഷ കമ്മിറ്റികളുടെ യോഗം ചേര്‍ന്നു. ജനുവരി 11 ,12 തീയതികളിലായാണ് ഫെസ്റ്റ് ആഘോഷിക്കുന്നത്. കടവല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കുന്നംകുളം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിന്‍, ജയകുമാര്‍ പൂളക്കല്‍, ആസിഫ്, നദീപ്, തസ്ലീം തുടങ്ങി വിവിധ കമ്മറ്റികളുടെ ഭാരവാഹികളും പങ്കെടുത്തു.

ADVERTISEMENT