2025 – 28 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു

മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ പുതിയ കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു. 2025 – 28 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സംഗമം ഫൊറോന പള്ളി വികാരി ഫാ.ഡോ. ഫ്രാന്‍സീസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ കുടുംബകൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികളായി സി.ഒ ജെയ്‌സണ്‍ (കണ്‍വീനര്‍), ഷാലറ്റ് ജോസഫ് (സെക്രട്ടറി), എം.കെ വര്‍ഗ്ഗീസ് (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന 7 അംഗ സമിതിയെ തെരഞ്ഞെടുത്തു.

ADVERTISEMENT