ചാവക്കാട് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ലയണ്‍സ് ക്ലബ്, ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍, നാല്മണിക്കാറ്റ്, കറുകമാട് കലാസാംസ്‌കാരിക വേദി, യുവഭാവന കലാസമിതി വായനശാല വിമ്പിനോ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ടസ്,ക്ലബ്, മാട്ടുമ്മല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് എന്നീ സംഘനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ് നടത്തിയത്. ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ചാവക്കാട് നാലുമണിക്കാറ്റില്‍ നടന്ന ക്യാമ്പില്‍ രക്തദാനം, നേത്രരോഗ നിര്‍ണ്ണയവും തിമിര ശസ്ത്രക്രിയ്യയും, ആയുര്‍വേദ ചികിത്സ, പ്രമേഹ രോഗ നിര്‍ണ്ണയം, നേത്രദാനം എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. മെഡിക്കല്‍ ക്യാമ്പിന്റ ഉദ്ഘാടനം ലയണ്‍സ് ക്ലബ് മുന്‍ ജില്ല ഗവര്‍ണര്‍ ജോസഫ് ജോണ്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ് ജില്ല ഗവര്‍ണര്‍ ജെയിംസ് പോള്‍ വളപ്പില, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ജ്യോതിസ് സുരേന്ദ്രന്‍, രക്തദാനം ജില്ല കോര്‍ഡിനേറ്റര്‍ കെ കെ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരുന്നു. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.