മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കരിക്കാട് സുബൈര്‍ & ഇല്യാസ് ചരിറ്റബിള്‍ സൊസൈറ്റി ഇല്യാസ് ദിനാചരണത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കരിക്കാട് മെന്റ് കെയര്‍ സെന്ററിന്റെയും പെരുമ്പിലാവ് റൈഹാന്‍ ഐ ക്ലിനിക്കിന്റേയും സഹകരത്തത്തോടെ അല്‍ – അമീന്‍ സ്‌കൂളില്‍ നടത്തിയ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ സൗദ അബുബക്കര്‍ ഉദ്ഘാടനം
ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബിന്ദു ധര്‍മ്മന്‍, പി.കെ. മുരളി, ഷബീര്‍, ഷിനോസ് എന്നിവര്‍ സംസാരിച്ചു. നിരവധി പേര്‍ പങ്കെടുത്ത ക്യാമ്പിന് ചാരിറ്റി ജോയിന്റ് കണ്‍വീനര്‍ അഫ്സല്‍, റാബിയ, താഹിര്‍. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT