കുന്നംകുളം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി, അസുഖ ബാധിതരായിരുന്ന സൊസൈറ്റി അംഗങ്ങള്‍ക്ക് ചികിത്സ സഹായം നല്‍കി. ഹൃദ്രോഗം, വൃക്ക സംബന്ധമായ രോഗം എന്നിവ കൊണ്ടു ബുദ്ധിമുട്ടിയ 9 അംഗങ്ങള്‍ക്കായി 180,000 രൂപയാണ് നല്‍കിയത്.
സൊസൈറ്റി ഹെഡ് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച മെമ്പര്‍ റിലീഫ് ഫണ്ട് വിതരണ ചടങ്ങ് കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ എ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംഘം വൈസ് പ്രസിഡന്റ് ജിതിന്‍ വിജയ് സ്വാഗതവും സെക്രട്ടറി ലിമി സി.സി നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam കുന്നംകുളം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം നടത്തി