പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവ തിരുമേനിയുടെ നാലാം ഓര്‍മ്മ പെരുന്നാള്‍ കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്‍ യുഎഇയിലെ ഗ്രിഗോറിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആചരിച്ചു. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ ഫാ സന്തോഷ് സാമുവല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് പി സി സൈമണ്‍ അധ്യക്ഷനായിരുന്നു. ഫുജൈറ ഇടവക സെക്രട്ടറി ബിജുമോന്‍ സി ജെ, ട്രസ്റ്റി ജേക്കബ് പാപ്പച്ചന്‍, തോമസ് പോള്‍ ദുബായ്, രാജു ചെറുവത്തൂര്‍, ജോബിന്‍ പുളിക്കല്‍, ആഗി ജോണ്‍, ഫിലിപ്പ് മാത്യു, നിതിന്‍ കുര്യാക്കോസ് എന്നിവര്‍ ബാവയുമായുള്ള തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. നിനോ തമ്പാന്‍ ബാവയെക്കുറിച്ച് തയ്യാറാക്കിയ ഗാനം ആലപിച്ചു. സെക്രട്ടറി ജിനീഷ് വര്‍ഗീസ് സ്വാഗതവും, ജോയിന്‍ സെക്രട്ടറി സുജിത്ത് കൊച്ചു നന്ദിയും പറഞ്ഞു.