യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അകാലത്തില്‍ വിടപറഞ്ഞ യൂത്ത്കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശരത്തിന് അനുസ്മരിച്ചു. അണ്ടത്തോട് സെന്ററില്‍ നടത്തിയ അനുശോചന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം പ്രസിഡണ്ട് അഡ്വക്കറ്റ് മുഹമ്മദ് റയീസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍ ആര് ഗഫൂര്‍, ഹുസൈന് വലിയകത്ത്, എം കമാല്‍, ജബ്ബാര്‍ അണ്ടത്തോട്, വി മായിന്‍കുട്ടി, ഷാഹിദ് കൊപ്പര തുടങ്ഹിയവര്‍ സംസാരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 33 കാരനായ ശരത് മരിച്ചത്.
Home Bureaus Kunnamkulam അകാലത്തില്‍ വിടപറഞ്ഞ യൂത്ത്കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശരത്തിനെ അനുസ്മരിച്ചു