സംസ്‌കാര ജിസിസി പുന്നയൂര്‍ക്കുളത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വി.പി.മാമു സ്മാരകഭവന്‍ സമര്‍പ്പണം തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമര്‍പ്പണത്തിന് ശേഷം മുക്കണ്ടത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡണ്ട് അഷറഫ് അബൂബക്കര്‍ അധ്യക്ഷത വഹിക്കും. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എന്‍.കെ.അക്ബര്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ഗായകന്‍ അലോഷി നയിക്കുന്ന ഗസല്‍ സന്ധ്യയും ഉണ്ടാകും.