ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവകദിനവും, കുടുംബ സംഗമവും ആഘോഷിച്ചു

കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവകദിനവും, കുടുംബ സംഗമവും ആഘോഷിച്ചു. ഫാ സജയ് ജോസ് കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടായിരുന്നു. ഇടവക ദിന സമ്മേളനത്തില്‍ ബഥനി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ യാക്കോബ് ഒഐസി മുഖ്യ പ്രഭാഷണം നടത്തി.

വികാരി ഫാ ജോസഫ് ചെറുവത്തൂര്‍, സഹ വികാരി ഫാ. സജയ് ജോസ്, കൈക്കാരന്‍ അരുണ്‍ വിജോയ്, സഖറിയ ചീരന്‍, സെക്രട്ടറി സിന്‍ജു സജിന്‍ പി എന്നിവര്‍ സംസാരിച്ചു. ഡെന്റല്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഡോ ബിനി ഗ്രിഗറിയേയും, സണ്‍ഡേ സ്‌കൂള്‍ കേന്ദ്ര തല മത്സരങ്ങളില്‍ വിജയികളായ ഹാനോക്, ഡാനിയേല്‍, ജാസ്മിന്‍, എവ്‌ലിന്‍ എന്നിവരെയും അനുമോദിച്ചു. നേര്‍ച്ചയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT