ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയ്ക്ക് വേണ്ടി അനുസ്മരണ ദിവ്യബലി അര്‍പ്പിച്ചു

ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയ്ക്ക് വേണ്ടി ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ രാവിലെ അനുസ്മരണ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായി. തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാദര്‍ സെബി ചിറ്റാട്ടുകര നേതൃത്വം നല്‍കി. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഫാദര്‍ സെബി ചിറ്റാട്ടുകര അധ്യക്ഷനായി. പി ഐ ലാസര്‍ അനുശോചന സന്ദേശം നല്‍കി. ദേവാലയത്തിന് മുന്നില്‍ പ്രത്യേകം ഒരുക്കിയ സ്മൃതി മണ്ഡപത്തില്‍ കെടാവിളക്ക് സ്ഥാപിച്ചു. പള്ളി ട്രസ്റ്റിമാരായ ബാബു ആന്റണി ചിരിയങ്കണ്ടത്ത്, ജിഷോ എസ് പുത്തൂര്‍, ജെറോമി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ADVERTISEMENT