കാരുണ്യ ദിനാചരണം നടത്തി

നന്മകളുടെ സഹായ ഹസ്തവുമായി ബ്രദേഴ്‌സ് ക്ലബ്ബ് തിരുവെങ്കിടം കാരുണ്യ ദിനാചരണം നടത്തി. പ്രദേശത്തെ അര്‍ഹരായവര്‍ക്ക് വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയനും , നഗരസഭ കൗണ്‍സിലര്‍മാരായ വി.കെ.സുജിത്ത്. ദേവിക ദിലീപ്, കെ.പി.എ. റഷീദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ക്ലബ്ബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ബാലന്‍ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT