മുണ്ടത്തിക്കോട് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേയും പ്രധാന അധ്യാപികയുടെ യാത്രയയപ്പ് സമ്മേളനവും സംയുക്തമായി ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് കെ ചന്ദ്രദാസിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ ജനറല്‍ മാനേജര്‍ അഡ്വ.ടി.ജി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.ഗിരിജ 2024 25 അധ്യയന വര്‍ഷത്തെ റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി.ജി. ജയകുമാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ. ഗിരിജയ്ക്ക് ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. തലപ്പിള്ളി താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ് ശ്രീകുമാര്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. എന്‍എസ്എസ് തലപ്പിള്ളി താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, ഡിവിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക സരസ്വതി, ഹൈസ്‌കൂള്‍ സീനിയര്‍ അധ്യാപിക സി ജ്യോതി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രതിനിധി ഹരിരാജ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജി.പി. ശ്രേയസ് സ്വാഗതവും അധ്യാപിക സുധ നന്ദിയും പറഞ്ഞു.